പറവൂർ: ചാലക്കുടിയാറിലും പെരിയാറിലും ജലനിരപ്പ് താഴ്ന്നത് ആശ്വാസമായെങ്കിലും വെള്ളക്കെട്ടുമൂലം ദുരിതത്തിലായത് ഏത്തവാഴ കർഷകരാണ്. ചാലക്കുടിയാറിൻെറയും പെരിയാറിൻെറയും സംഗമസ്ഥലമായ തേലത്തുരുത്ത്, കോഴിത്തുരുത്ത്, കണക്കൻകടവ്, പെരിയാറിന്റെ തീരപ്രദേശങ്ങളായ ചെറിയ തേയ്ക്കാനം, ചാലാക്ക തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരാണ് വെള്ളക്കെട്ട് ഭീഷണിയിൽ വലയുന്നത്. ബാങ്ക് വായ്പയെടുത്തും ആഭരണങ്ങൾ പണയപ്പെടുത്തിയുമാണ് മിക്കവാറും കർഷകർ കൃഷിയിറക്കിയിട്ടുള്ളത്. ഓണത്തിന് വിളവെടുക്കാൻ കണക്കാക്കി ചെയ്ത പച്ചക്കറി കൃഷികൾ നശിച്ചു. തേലത്തുരുത്തിൽ ഡോ. ബി.ആർ. അംബേദ്കർ സ്വാശ്രയഗ്രൂപ്പിൻെറ ഏത്തവാഴത്തോട്ടവും വെള്ളക്കെട്ടിൽ നിറം മാറി തുടങ്ങി. സ്വാശ്രയ ഗ്രൂപ് 1000 വാഴകളാണ് കൃഷിയിറക്കിയത്. ഇതിൽ പകുതിയിലേറെയും നാശത്തിൻെറ വക്കിലാണ്. പടം EA PvR vellaKette 6 തേലത്തുരുത്തിൽ വെള്ളം കയറിയതിനെ തുടർന്ന് നാശം നേരിടുന്ന ഏത്തവാഴത്തൈകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.