കാലടി: കാഞ്ഞൂർ നമ്പള്ളി പന്തക്കൽ ക്ഷേത്രത്തിന് സമീപം വർഷങ്ങളായി അപകടാവസ്ഥയിൽ നിന്ന മാവ് അൻവർ സാദത്ത് എം.എൽ.എയുടെ ഇടപെടലിലൂടെ അടിയന്തരമായി മുറിച്ചുനീക്കി. വർഷങ്ങളായി നാട്ടുകാരും പഞ്ചായത്തും നിവേദനങ്ങളും പരാതികളും നൽകിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. മാധ്യമ വാർത്തകൾ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എൻ. കൃഷ്ണകുമാർ ശ്രദ്ധയിൽപെടുത്തിയത് അനുസരിച്ച് ശനിയാഴ്ച എം.എൽ.എ സ്ഥലം സന്ദർശിച്ചു. ദുരന്ത നിവാരണ പദ്ധതിയിൽപെടുത്തി അടിയന്തരമായി മാവ് മുറിച്ചുനീക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് പൊതുമരാമത്ത് അസി. എക്സി. എൻജിനീയർ ബഷീർ സത്വര നടപടികൾ സ്വീകരിക്കുകയായിരുന്നു. രാത്രി തന്നെ കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട് മരം മുറിക്കുന്നതിന് ആവശ്യമായ സഹായം തേടുകയും രാവിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മരംമുറിച്ച് നീക്കുകയുമായിരുന്നു. ബെന്നി ബഹനാൻ എം.പിയും വൈസ് പ്രസിഡന്‍റ് കെ.എൻ. കൃഷ്ണകുമാർ, പി.സി. അനിൽകുമാർ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.