തീരദേശറോഡ്​ യുദ്ധകാലാടിസ്ഥാനത്തിൽ നിര്‍മിക്കണം -ആര്‍.എസ്.പി

ചെറായി: വൈപ്പിന്‍-പള്ളിപ്പുറം സംസ്ഥാന പാതയിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് കായലോരറോഡും തീരദേശറോഡും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിക്കണമെന്നും വൈപ്പിന്‍ കരയിലെ സ്വകാര്യ ബസ് സര്‍വിസ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് നീട്ടാന്‍ നടപടി സ്വീകരിക്കണമെന്നും ആര്‍.എസ്.പി വൈപ്പിന്‍ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. നായരമ്പലം എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന സമ്മേളനം ജില്ല എക്‌സിക്യൂട്ടിവ് അംഗം എസ്. ജലാലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.ടി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.