ഇഖ്റഅ്​ ഖുർആൻ ടാലന്‍റ്​ ഷോ മത്സരം

ആലുവ: എസ്.കെ.എസ്.ബി.വി ആലുവ റേഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖുർആൻ ടാലന്‍റ്​ ഷോ നടത്തി. ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല ജനറൽ സെക്രട്ടറി കെ.എച്ച്. അബ്ദുസ്സമദ് ദാരിമി ഉദ്ഘാടനം ചെയ്‌തു. കുന്നുശ്ശേരി പള്ളം സിറാജുൽഹുദ മദ്റസയിൽ നടന്ന പരിപാടിയിൽ ആലുവ റേഞ്ച് പരീക്ഷ ബോർഡ് ചെയർമാൻ അബ്ദുൽ വഹാബ് ദാരിമി അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി. എസ്.കെ.എസ്.ബി.വി ജില്ല കൺവീനർ അബ്ദുൽ ഹമീദ് കമാലി, അനസ് വാഫി, മഷ്ഹൂദ് സഖാഫി, മുഹമ്മദലി ബാഖവി എന്നിവർ സംസാരിച്ചു. മത്സരത്തിൽ മുസമ്മിൽ (കെ.എം.സി മദ്റസ, എടയപ്പുറം) ഒന്നാം സ്ഥാനവും മുഹമ്മദ് സിനാൻ (ഹയാത്തുൽ ഇസ്​ലാം മദ്റസ, കുന്നത്തേരി) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ക്യാപ്ഷൻ ea yas4 samastha എസ്.കെ.എസ്.ബി.വി ആലുവ റേഞ്ച് സംഘടിപ്പിച്ച ഇഖ്റഅ്​ ഖുർആൻ ടാലന്‍റ്​ ഷോ ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല ജനറൽ സെക്രട്ടറി കെ.എച്ച്. അബ്ദുസ്സമദ് ദാരിമി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.