കൊച്ചി: സംവരണം ലഭിക്കുന്ന മേഖലകൾ ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പി. രാജീവ്. എറണാകുളം ടൗണ്‍ഹാളില്‍ കേരള കുഡുംബി ഫെഡറേഷന്റെ 49ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുസംവിധാനത്തിനകത്ത് നിയമനങ്ങള്‍ രാജ്യത്താകെ പരിമിതപ്പെടുന്നു. എം.പിയായിരുന്ന ഘട്ടത്തിൽ താൻ കുഡുംബി സമുദായത്തിന്‍റെ ആവശ്യങ്ങൾ പഠിച്ച് കേന്ദ്രത്തെ അറിയിച്ചിരുന്നതാണ്. എന്നാൽ, ഇത്രകാലം പിന്നിട്ടിട്ടും കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. കുഡുംബി സമുദായത്തിന്‍റെ സാമൂഹിക തുല്യതക്ക് സര്‍ക്കാറിന്റെ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കെ.കെ.എഫ് സംസ്ഥാന പ്രസിഡന്റ് ഓലയില്‍ ജി. ബാബു അധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു. കെ.കെ.എഫ് ജനറല്‍ സെക്രട്ടറി എസ്. സുധീര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്. രാജന്‍, ടി.ജെ. വിനോദ് എം.എല്‍.എ, സി.കെ. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന വ്യക്തികളെയും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.