-റെഡ് അലർട്ട് പ്രഖ്യാപിച്ചു കൊച്ചി: ഇടമലയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച രാവിലെ 10ന് അണക്കെട്ട് തുറക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു. ആദ്യം 50 ക്യുമെക്സ് ജലവും തുടർന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്നുവിടുക. ഞായറാഴ്ച രാത്രിയോടെ ഡാം പരിസരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിൽനിന്ന് വെള്ളം ഒഴുകി ആദ്യമെത്തുന്നത് ഭൂതത്താൻകെട്ട് ബാരേജിലേക്കാണ്. ബാരേജിന്റെ എല്ലാ ഷട്ടറും നിലവിൽ തുറന്നിരിക്കുകയാണ്. പെരിയാറിലെത്തുന്ന ജലം ഏഴു മണിക്കൂറിനകം നെടുമ്പാശ്ശേരി ഭാഗത്തെത്തുമെന്നാണ് കരുതുന്നത്. ഇടുക്കി ഡാമിൽ മഴ തുടരുന്നതിനാൽ ഇവിടെ നിന്ന് ഒഴുക്കിവിടുന്ന ജലത്തിന്‍റെ പരിധി 200 ക്യുമെക്സാക്കി ഉയർത്തുമെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്. രണ്ട് ഡാമുകളിൽനിന്നുള്ള ജലവും പെരിയാറിലെത്തുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് കലക്ടർ രേണുരാജ് പറഞ്ഞു. എന്നാൽ, ജനങ്ങൾ ജാഗ്രത പാലിക്കണം. ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സജ്ജരായിരിക്കണം. എറണാകുളം ജില്ലയിലെ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. ലോവർ പെരിയാറിന് താഴേക്ക് പെരിയാർ നദിയിൽ കാര്യമായി ജലനിരപ്പ് ഉയരാൻ സാധ്യതയില്ല. ജില്ലയിൽ മഴ മാറി നിൽക്കുന്നതിനാൽ പെരിയാറിന്റെ എല്ലാ ഭാഗങ്ങളിലും ജലനിരപ്പ് അപകടനിലയെക്കാൾ താഴെയാണെന്നും കലക്ടർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.