ഹരിപ്പാട്: നവജാതശിശുവിന്റെ മരണം മാതാവ് കുട്ടിയെ കിണറ്റിൽ എറിഞ്ഞത് മൂലമെന്ന് പൊലീസ്. മണ്ണാറശാല മണ്ണാറപഴഞ്ഞിയിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിയാണ് (26) 46 ദിവസമായ മകൾ ദൃശ്യയെ കിണറ്റിൽ എറിഞ്ഞത്. ശനിയാഴ്ച ഉച്ചക്ക് ഒന്നിനായിരുന്നു സംഭവം. ദീപ്തിയുടെ പിതാവ് മാത്രമാണ് സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. മാതാവും സഹോദരനും ക്ഷേത്രദർശനത്തിനു പോയിരിക്കുകയായിരുന്നു. പിതാവ് ഉറങ്ങിയ സമയത്താണ് കുഞ്ഞിനെ കിണറ്റിൽ ഇട്ടത്. ഉറക്കമുണർന്ന പിതാവ് കുട്ടിയെ അന്വേഷിക്കുകയും തുടർന്ന് അമ്പലത്തിൽ പോയിരുന്ന മകനെയും ഭാര്യയെയും വിളിച്ചുവരുത്തി നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കിണറ്റിൽ കണ്ടത്. ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരിച്ചതായുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിയെയും ബന്ധുക്കളെയും ചോദ്യംചെയ്യുകയും തുടർന്ന് പ്രതിയായ ദീപ്തിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. പ്രസവാനന്തരം ദീപ്തി മനോരോഗത്തിന് ചികിത്സയിലായിരുന്നു. ആത്മഹത്യക്കും ശ്രമിച്ചിട്ടുണ്ട്. മനോരോഗം മൂലം കുഞ്ഞിന്റെ കരച്ചിൽ ദീപ്തിക്ക് അലോസരം ഉളവാക്കിയിരുന്നതായും ഇതേതുടർന്നാണ് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞതെന്നും ഹരിപ്പാട് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.