പെരുമ്പാവൂര്‍: നിയോജകമണ്ഡലത്തിലെ എഴുത്തുകാരുടെ ക്ഷേമവും വളര്‍ച്ചയും ലക്ഷ്യമിട്ട് 'പെരുമ്പാവൂര്‍ റൈറ്റേഴ്‌സ് ക്ലബ്' രൂപവത്കരിച്ചു. പ്രവര്‍ത്തനം ഏകോപിപ്പിക്കാൻ ഡോ. ഡിക്കണ്‍ ടോണി മേതലയെ കണ്‍വീനറായി നിയമിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. സാംസ്‌കാരികം, സ്കൂള്‍ -കോളജ്തല പ്രവര്‍ത്തങ്ങള്‍, നവചിന്തകള്‍, കവിത വേദി, ശിൽപശാല, പുസ്തക പ്രകാശനം എന്നിവയെല്ലാം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. എഴുത്തുകാര്‍ക്ക് ആവശ്യമായ ക്ലാസും അവതരണ വേദികളും കണ്ടെത്താന്‍ കൂട്ടായ്മ സഹായിക്കും. എഴുത്തുകാര്‍ പെരുമ്പാവൂര്‍ റൈറ്റേഴ്‌സ് ക്ലബില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.