മൂവാറ്റുപുഴ: അഞ്ച് മാസംകൊണ്ട് മൂവാറ്റുപുഴ ജനറൽ ആശുപത്രിയെ ജനകീയ ആശുപത്രിയായി മാറ്റിയ സൂപ്രണ്ടിനെ സ്ഥലംമാറ്റിയതിനെതിരെ പ്രതിഷേധം. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ജനകീയ ഡോക്ടർ എം.എസ്. പത്മനാഭനെയാണ് അഞ്ചുമാസം തികയും മുമ്പെ അട്ടപ്പാടി കൊട്ടത്തറ ട്രൈബർ സ്പെഷലിസ്റ്റ് ആശുപത്രിയിലേക്കു മാറ്റിയത്. പകരം ആളെ നിയമിക്കാതെയാണ് സ്ഥലംമാറ്റിയത്. ആശുപത്രിയിൽ അദ്ദേഹത്തെ നിലനിർത്തണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാരും രോഗികളും പ്രതിഷേധിക്കുന്നത്. ജനറൽ ആശുപത്രിയുടെ ചരിത്രത്തിൽതന്നെ ഇത് രണ്ടാം തവണയാണ് ഒരു ഡോക്ടർക്കുവേണ്ടി നാട്ടുകാരും ജീവനക്കാരും രംഗത്തുവരുന്നത്. ഇതിനു രണ്ടു പതിറ്റാണ്ടുമുമ്പ് ഡോ. സബയ്നു വേണ്ടിയാണ് നാട്ടുകാർ രംഗത്തുവന്നത്. ആശുപത്രിയിൽ നിസ്സാര രോഗങ്ങളുമായി എത്തുന്നവരെ മുതൽ ശസ്ത്രക്രിയ ആവശ്യമായ ഗർഭിണികളെ വരെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന പതിവ് ഡോ. പദ്മനാഭൻ എത്തിയതോടെയാണ് നിലച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.