ശബരിമല നിവേദ്യം; ദര്‍ഘാസ് പരസ്യത്തിലെ ജാതിവിവേചനം ഒഴിവാക്കിയത് സ്വാഗതാർഹം

പെരുമ്പാവൂര്‍: ശബരിമല ദേവസ്വത്തിലെ മണ്ഡലം മകരവിളക്ക് മഹോത്സവങ്ങളോടനുബന്ധിച്ച് ഉണ്ണിയപ്പ പ്രസാദം, വെള്ള നിവേദ്യം, ശര്‍ക്കര പായസം, പമ്പയില്‍ അവല്‍ പ്രസാദം തുടങ്ങിയവ തയാറാക്കി ഏൽപിക്കാൻ ദേവസ്വം പ്രസിദ്ധീകരിക്കുന്ന ടെൻഡര്‍ പരസ്യത്തില്‍ മലയാള ബ്രാഹ്മണരെക്കൊണ്ട് തയാര്‍ ചെയ്യിക്കണമെന്ന വ്യവസ്ഥ ഇത്തവണ ​ഒഴിവാക്കിയത് ജാതി വിവേചനത്തിനെതിരെ ദീര്‍ഘകാല പോരാട്ടം നടത്തിയ ശിവന്‍ കദളി സ്വാഗതം ചെയ്തു. മലയാള ബ്രാഹ്മണരെക്കൊണ്ട് തയാര്‍ ചെയ്യിപ്പിക്കണമെന്ന ദേവസ്വത്തി‍ൻെറ മുന്‍കാല പത്രപരസ്യം ജാതിവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന വിവേചനപരവും അയിത്താചരണവുമാണെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാറിനും മനുഷ്യാവകാശ കമീഷനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരസ്യത്തില്‍ ജാതിവിവേചനം പാടില്ലെന്ന് 2001ല്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഫുള്‍ബെഞ്ച് വിധിച്ചിരുന്നു. മനുഷ്യാവകാശ കമീഷന്‍ വിധി പാലിക്കാന്‍ തുടര്‍ന്ന് സര്‍ക്കാറിന് നിരവധി നിവേദനം നല്‍കിയിരുന്നു. നീണ്ട കാലങ്ങള്‍ക്ക് ശേഷം ദേവസ്വം നിലപാട് മാറ്റിയത് നവോത്ഥാനത്തിന് കരുത്തേകുന്നതാണെന്ന് ശിവന്‍ കദളി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.