പെരുമ്പാവൂര്‍: എം.സി റോഡിലെ മണ്ണൂരില്‍നിന്ന് വാളകത്തേക്ക് തിരിയുന്ന അന്നപൂര്‍ണ ജങ്ഷനില്‍ വാഹന യാത്രികരുടെ കാഴ്ച മറച്ചുനിന്ന കാട് യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ വെട്ടിത്തെളിച്ചു. അനധികൃത പാര്‍ക്കിങ്ങും വഴിയോര കച്ചവടങ്ങളും നിരോധിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന ബ്ലാക്ക് സ്‌പോട്ടില്‍ ഒന്നാണ് അന്നപൂര്‍ണ ജങ്ഷന്‍. ഇവിടെ കാഴ്ചമറച്ച് കാട് വളരുന്നത് അപകടമുണ്ടാക്കുമെന്ന് നേരത്തേ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, ആഴ്ചകള്‍ പിന്നിട്ടിട്ടും ബന്ധപ്പെട്ട അധികാരികളോ ജനപ്രതിനിധികളോ നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് മണ്ണൂര്‍ സെന്‍റ് ജോര്‍ജ് യൂത്ത് അസോസിയേഷൻെറയും കീഴില്ലം നസറേത്ത് യുവജന സഖ്യത്തിൻെറയും ആഭിമുഖ്യത്തില്‍ ശ്രമദാനത്തിലൂടെ കാട് വെട്ടിമാറ്റിയത്. യൂത്ത് അസോസിയേഷന്‍ സെക്രട്ടറി ബേസില്‍ ബിജു, ജോജോ കീഴില്ലം, അമല്‍ കീഴില്ലം, ദീപു എല്‍ദോസ്, ബേസില്‍ എല്‍ദോ, ബോബന്‍ തോമസ്, ജോബിന്‍ പോള്‍, റെജി വാളംകോട്ട്, ലോയിഡ് ലെവി, ബേസില്‍ മത്തായി, ഷോണ്‍സണ്‍, അമല്‍ സജി, അഖില്‍, എവിന്‍, ആന്റോ, എലിസബേത്ത് ബേബി, അക്‌സ, എമി, എല്‍സ, അനീറ്റ, ഐറിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ വര്‍ഷം ഈ പ്രദേശത്തെ കാനയില്‍നിന്ന് കോരിയ മണ്ണ് റോഡിൻെറ വശത്ത് തള്ളിയതാണ് കാട് വളരാന്‍ ഇടയായതെന്നും ഇവ എത്രയും വേഗം നീക്കണമെന്നും കാട്ടി യൂത്ത് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റ് രാജേഷ് പീടികക്കുടി പി.ഡബ്ല്യു.ഡി അധികൃതർക്ക് പരാതിയും നൽകി. em pbvr 1 Bord മണ്ണൂര്‍ അന്നപൂര്‍ണ ജങ്ഷനില്‍ അപകടം വിതക്കുന്ന രീതിയില്‍ കാഴ്ചമറച്ചുനിന്ന കാട് യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ വെട്ടിത്തെളിച്ച് ബോര്‍ഡ് സ്ഥാപിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.