കൊച്ചി: ലോക ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്ക്കൂളിൻെറ നേതൃത്വത്തിൽ തിങ്കളാഴ്ച ബോധവത്കരണ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിക്കും. ഉച്ചക്ക് രണ്ടിന് സ്കൂൾ അങ്കണത്തിൽനിന്ന് ആരംഭിക്കുന്ന റാലി വീക്ഷണം റോഡ്, എം.ജി റോഡ്, ബാനർജി റോഡ് വഴി ഹൈകോടതി ജങ്ഷനിലുള്ള വഞ്ചി സക്വയറിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ലഹരിക്കെതിരെ തയാറാക്കിയ ലഘുലേഖ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി.അലക്സാണ്ടർ പ്രകാശനം ചെയ്യും. എക്സൈസ് ഡെപ്യൂട്ടി കമീഷണർ രാജേന്ദ്രൻ ലഹരിവിരുദ്ധ സന്ദേശം നൽകും. മാനേജർ എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട് അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.