പൂർവ വിദ്യാർഥി സംഗമം

കളമശ്ശേരി: നോർത്ത് കളമശ്ശേരി ടൗൺ മസ്ജിദിൽ പൂർവ വിദ്യാർഥി സംഗമവും ആദ്യകാല അധ്യാപകനെ ആദരിക്കലും നടന്നു. മസ്ജിദിന് കീഴിലെ തൻവീറുൽ ഇസ്​ലാം മദ്​റസ സ്ഥാപിച്ച 1967 മുതൽ പഠിച്ച മദ്​റസ വിദ്യാർഥികളാണ് അന്ന് അധ്യാപകനായി സേവനം അനുഷ്​ഠിച്ച കോതമംഗലം അലിയാർ ഉസ്താദിനെ ആദരിച്ചത്. അലിയാർ ഉസ്താദ്, മസ്ജിദ് ജനറൽ സെക്രട്ടറി കെ.എ. അനൂബ്, ഇമാം അബ്ദുൽ റഹീം അസ്ഹനി, പൂർവ വിദ്യാർഥികളായ കെ.ബി. മൊയ്‌ദീൻകുഞ്ഞ്, ഷംസു തറയിൽ, ഇബ്രാഹീം നൂറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. മസ്ജിദ് പ്രസിഡന്‍റ്​ പി.കെ. ഷരീഫ് സ്വാഗതവും വൈസ് പ്രസിഡന്‍റ്​ ജലീൽ പുതുവയിൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.