കൊച്ചി: അന്താരാഷ്ട്ര മയക്കുമരുന്ന് ദുരുപയോഗ വിരുദ്ധ ദിനാചരണ ഭാഗമായി കൊച്ചി നാർകോട്ടിക് സെല്ലിൻെറയും മെട്രോ റെയിൽ ലിമിറ്റഡിൻെറയും സഹകരണത്തോടെ വെൽകെയർ ആശുപത്രി 'സൈക്ലത്തൺ' സംഘടിപ്പിച്ചു. നാർകോട്ടിക് സെൽ അസി. കമീഷണർ കെ.എ. അബ്ദുസ്സലാം ഫ്ലാഗ്ഓഫ് ചെയ്തു. 'നോ ടു ഡ്രഗ്സ്' സന്ദേശവുമായി വെൽകെയർ ആശുപത്രിയിൽനിന്ന് ആരംഭിച്ച സൈക്ലത്തണിൽ നാനൂറോളം ചെറുപ്പക്കാർ പങ്കെടുത്തു. ആശുപത്രി സി.ഇ.ഒ ബെൻസി അപ്രേം, വെൽകെയർ ഗ്രൂപ് ഫിനാൻസ് മാനേജർ ജോർജ് സെബാസ്റ്റ്യൻ, ടിനു ജോൺ എന്നിവർ സംസാരിച്ചു. ഫോട്ടോ ക്യാപ്ഷൻ.: EC CYCLATHON അന്താരാഷ്ട്ര മയക്കുമരുന്ന് ദുരുപയോഗ വിരുദ്ധ ദിനാചരണ ഭാഗമായി കൊച്ചി നാർകോട്ടിക് സെല്ലിൻെറയും മെട്രോ റെയിൽ ലിമിറ്റഡിൻെറയും സഹകരണത്തോടെ വെൽകെയർ ആശുപത്രി സംഘടിപ്പിച്ച 'സൈക്ലത്തൺ' നാർകോട്ടിക് സെൽ അസി. കമീഷണർ കെ.എ. അബ്ദുസ്സലാം ഫ്ലാഗ്ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.