വാഹനാപകടങ്ങളിൽ അഞ്ച്​ പേർക്ക് പരിക്ക്

ആലുവ: വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ അഞ്ചുപേർക്ക് പരിക്കേറ്റു. കളമശ്ശേരി എച്ച്.എം.ടി സിഗ്നലിൽ നിർത്തിയ കെ.എസ്.ആർ.ടി.സി ബസിൽനിന്ന്​ അശ്രദ്ധമായി യാത്രാക്കാരൻ ഇറങ്ങിയതിനാൽ വാതിൽ തട്ടി സ്കൂട്ടർ യാത്രികൻ തോട്ടക്കാട്ടുകര മലയിൽ വീട്ടിൽ ജോർജ്​ തോമസിന്​ (77) പരിക്കേറ്റു. ആലുവ മാർത്താണ്ഡ വർമ പാലത്തിന് സമീപം കാറും സ്കൂട്ടറും കൂട്ടിമുട്ടിയാണ്​ മറ്റൊരപകടം. സ്കൂട്ടർ യാത്രികരായ തോട്ടക്കാട്ടുകര വട്ടവിളവാത്ത് വീട്ടിൽ സൈനുദ്ദീൻ (75), വിഴിഞ്ഞം സ്വദേശി കല്ലാട്ടുകുടിയിൽ ഷിഹാബുദ്ദീൻ (67) എന്നിവർക്ക് പരിക്കേറ്റു. യു.സി കോളജിന് സമീപം സ്കൂട്ടറും ബൈക്കും ഇടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികരായിരുന്ന തിരുവാല്ലൂർ വെളിയത്ത് പറമ്പിൽ അനിൽ കുമാറി‍ൻെറ ഭാര്യ ലീമ (29), തിരുവാല്ലൂർ വെളിയത്ത് പറമ്പിൽ ഷാബി‍ൻെറ ഭാര്യ ശാരി (32) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.