അത്താണി മാർക്കറ്റ്-സർവിസ് സ്റ്റേഷൻ റോഡുകൾ തുറന്നു

അത്താണി: ജില്ല പഞ്ചായത്ത്‌ 35 ലക്ഷം ചെലവിൽ നവീകരിച്ച നെടുമ്പാശ്ശേരി പഞ്ചായത്തിലെ അത്താണി മാർക്കറ്റ്, സർവിസ് സ്റ്റേഷൻ റോഡുകൾ ഗതാഗതത്തിന് തുറന്നു. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എം.ജെ. ജോമി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ ഷൈനി ജോർജ്, മുൻ എം.എൽ.എ എം.എ. ചന്ദ്രശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.വി. പ്രതീഷ് പഞ്ചായത്ത്‌ പ്രസിഡന്‍റ്​ പി.വി. കുഞ്ഞ്, വൈസ് പ്രസിഡന്‍റ്​ സന്ധ്യ നാരായണപിള്ള, ബ്ലോക്ക്‌ പഞ്ചായത്തംഗം ദിലീപ് കപ്രശ്ശേരി, ജെസി ജോർജ്, ജോബി നെൽക്കര, ടി.എ. ചന്ദ്രൻ, എ.കെ. ധനേഷ് എന്നിവർ സംസാരിച്ചു. EA ANKA 2 ROADS ജില്ല പഞ്ചായത്ത്‌ 35 ലക്ഷം ചെലവിൽ നവീകരിച്ച അത്താണി മാർക്കറ്റ്-സർവിസ് സ്റ്റേഷൻ റോഡുകൾ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.