അങ്കമാലി: രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്ത നടപടിയിൽ നാടെങ്ങും പ്രതിഷേധം. യൂത്ത് കോൺഗ്രസ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് ആന്‍റണി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ജിന്‍റോ ജോൺ, അരുൺ കുമാർ, ജില്ല സെക്രട്ടറി അജിത് വരയിലാൻ, സാംസൺ ചാക്കോ, സജീവൻ, ലൈജു ഈരാളി, അഖിൽ ഡേവിസ്, ജോമോൻ ഒലിയപ്പുറം, ജിനേഷ് തൈപ്പറമ്പിൽ, റോയ്‌സൺ വർഗീസ്, ജോബിൻ ജോസ്, ആന്‍റണി പാലാട്ടി, അലക്സ് ആന്‍റു, എം.പി. മാർട്ടിൻ, ആന്‍റു മാവേലി, നാരായണൻ, സെബി കിടങ്ങേൻ, സാജു നെടുങ്ങാടൻ, പോൾ ജോവർ, ബിനോയ് കൂരൻ, മനു മഹേഷ് എന്നിവർ നേതൃത്വം നൽകി. EA ANKA 1 prakadanam രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പന്തംകൊളുത്തി പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.