ആലങ്ങാട്: വൈ.എം.സി.എയുടെയും ഫെഡറൽ ബാങ്കിൻെറയും സഹകരണത്തോടെ എഴുവച്ചിറ തുരുത്തിൽ ഷാജഹാൻെറ കുടുംബത്തിനായി പാനായിക്കുളം കൂട്ടായ്മ നിർമിച്ചുനൽകിയ വീടിൻെറ താക്കോൽദാനം ബുധനാഴ്ച വൈകീട്ട് അഞ്ചിന് നടക്കും. വർഷങ്ങൾക്ക് മുമ്പ് അങ്കമാലിയിൽവെച്ച് ജോലിക്കിടെ കെട്ടിടത്തിൻെറ മൂന്നാംനിലയിൽനിന്ന് വീണ് രണ്ടു കാലുകളും ഒടിഞ്ഞുകിടപ്പുരോഗിയായ ഷാജഹാൻെറ എക്കാലത്തെയും സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. 12 ലക്ഷം രൂപയോളം ചെലവ് വന്നു. വാടകക്ക് താമസിക്കുന്ന ഷാജഹാന് എം.എ. സഫിയ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് പാനായിക്കുളം എഴുവച്ചിറ തുരുത്തിൽ മൂന്നുസെന്റ് സ്ഥലം സൗജന്യമായി നൽകി. ഇവിടെയാണ് വീട് നിർമിച്ചത്. പടം EA PVR panayikulam 3 പാനായിക്കുളം കൂട്ടായ്മ എഴുവച്ചിറ തുരുത്തിൽ ഷാജഹാന് നിർമിച്ചുനൽകിയ വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.