വൈപ്പിൻ: എടവനക്കാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാര്‍ഷികം നടത്തി. വാച്ചാക്കൽ എസ്.പി സഭ എല്‍.പി സ്കൂളിൽ നടന്ന സമ്മേളനം കെ.എന്‍. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സൻ ഗിരിജ ഷാജി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സൻ സിബി അഷിരാജ്, മെംബർ സെക്രട്ടറി എം.വി. ഉഷാറാണി, പഞ്ചായത്ത് പ്രസിഡന്‍റ് അസീന അബ്ദുസ്സലാം, എം.ബി. പ്രീതി, ബ്ലോക്ക് പ്രസിഡന്‍റ് തുളസി സോമൻ, വൈസ് പ്രസിഡന്‍റ് കെ.എ. സാജിത്ത്, പി.എൻ. തങ്കരാജ്, പഞ്ചായത്തംഗങ്ങളായ വി.കെ. ഇക്ബാൽ, പി.ബി. സാബു, സുനൈന സുധീർ, ബിന്ദു ബെന്നി, കൊച്ചുത്രേസ്യ നിഷിൽ, നിഷിദ ഫൈസൽ, ബിസ്‌നി പ്രതീഷ്‌കുമാർ, അജാസ് അഷറഫ്, സജിത്ത്, ബിനിത ബേബി എന്നിവർ പങ്കെടുത്തു. എടവനക്കാട് സെന്റ് അംബ്രോസ് പള്ളിയിൽനിന്ന് വാദ്യമേളങ്ങളോടെ ആരംഭിച്ച വര്‍ണാഭമായ ഘോഷയാത്രയിൽ പഞ്ചായത്തിലെ 15 വാര്‍ഡുകളിലെ കുടുംബശ്രീ യൂനിറ്റ് അംഗങ്ങൾ പങ്കെടുത്തു. Cds എടവനക്കാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാര്‍ഷികം കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.