പറവൂർ: പരിസ്ഥിതി കാമ്പയിൻെറ ഭാഗമായി മലർവാടി ബാലസംഘം അത്താണി യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ 'ഒരുകൈ ഒരുതൈ' സന്ദേശമുയർത്തി ഫലവൃക്ഷത്തൈകൾ നട്ടു. കേരള സർക്കാർ കാർഷിക ക്ഷേമവകുപ്പിൻെറ മികച്ച പച്ചക്കറി കർഷകനുള്ള അവാർഡ് നേടിയ വി.ആർ. ഷൈൻ ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനീജ ബിജു മുഖ്യാതിഥിയായി. നാസിം കെ.ബി. ഷരീഫ് അധ്യക്ഷതവഹിച്ചു. റിട്ട. സബ് ഇൻസ്പെക്ടർ ലാലൻ, എം.കെ. ഉമ്മർ, എം.കെ. അബുൽ റഷീദ്, ഇ. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. റിദ അജീബ് പ്രാഥനഗാനം ആലപിച്ചു. മലർവാടി ഏരിയ കോഓഡിനേറ്റർ ഒ.എ. അബ്ദുൽ നാസർ സ്വാഗതവും യൂനിറ്റ് കോഓഡിനേറ്റർ താഹിറ ഷരീഫ് നന്ദിയും പറഞ്ഞു. ചടങ്ങിൽ ഫലവൃക്ഷത്തൈ, പച്ചക്കറിത്തൈ, പച്ചക്കറി വിത്ത് എന്നിവ വിതരണം ചെയ്തു. EA PVR malarvadi 1 മലർവാടി ബാലസംഘം അത്താണി യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ ഫലവൃക്ഷത്തൈകളുടെ വിതരണം പച്ചക്കറി കർഷകൻ അവാർഡ് ജേതാവ് വി.ആർ. ഷൈൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.