രാജ്യത്ത് അടിയന്തരാവസ്ഥയേക്കാൾ ഭീതിദമായ സാഹചര്യം – ജമാഅത്ത് ഫെഡറേഷൻ

ചിത്രം- കൊല്ലം: രാജ്യത്ത് അടിയന്തരാവസ്ഥയേക്കാൾ ഭീതിദമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി ഭരണത്തിൽ ന്യൂനപക്ഷങ്ങൾ വിവേചനവും കടുത്ത പീഡനവുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അവരുടെ വീടുകളും സ്ഥാപനങ്ങളും തകർക്കുന്ന രീതി കേട്ടുകേൾവിയില്ലാത്തതാണ്. പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിക്കുന്നവരോടു​പോലും ഇത്തരം ശൈലിയിലാണ് പ്രതികാരം ചെയ്തുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ വേട്ടക്കെതിരെ ഒരു പ്രതികരണവും മേലിൽ ഉയർന്നുവരാതിരിക്കാനും വന്നാൽ ഇതായിരിക്കും അനുഭവം എന്ന് കാട്ടിക്കൊടുക്കാനുമാണ് ആർ.ബി. ശ്രീകുമാർ,​ ടീസ്റ്റ സെറ്റൽവാദ് എന്നിവരെ അറസ്റ്റ് ചെയ്തത്. ജനാധിപത്യത്തോടും ഭരണഘടനയോടും പ്രതിബദ്ധതയുള്ള പൊതുസമൂഹം ഇതിനെതിരെ പ്രതിഷേധിക്കണമെന്നും യോഗം അഭ്യർഥിച്ചു. ജമാഅത്ത് ഫെഡറേഷൻ താലൂക്ക് ജില്ല തെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കി ആഗസ്റ്റ് 31ന് മുമ്പ് സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തും. ഇസ്​ലാമിന്‍റെയും പ്രവാചകന്‍റെയും കാലികപ്രസക്തി സമൂ ഹത്തെ ബോധ്യപ്പെടുത്താൻ സെമിനാറുകളും സമ്മേളനങ്ങളും നടത്താനും ഏക സിവിൽകോഡ് നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ, വർഷകാല സമ്മേളനകാലത്ത് പാർലമെന്‍റ്​ മാർച്ച് നടത്താനും യോഗം തീരുമാനിച്ചു. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ്​ കടയ്ക്കൽ അബ്ദുൽ അസീസ്​ മൗലവി അധ്യക്ഷതവഹിച്ചു. അഡ്വ. കെ.പി മുഹമ്മദ് പ്രമേയം അവതരിപ്പിച്ചു. എം.എ. സമദ്, എ.കെ. ഉമർ മൗലവി, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, തോന്നയ്ക്കൽ കെ.എച്ച് മുഹമ്മദ് മൗലവി, കടയ്ക്കൽ ജുനൈദ്, കുളത്തൂപ്പുഴ സലീം, ഡോ. അബ്ദുൽ മജീദ് ലബ്ബ, അഡ്വ. കുറ്റിയിൽ ഷാനവാസ്​, കണ്ണനല്ലൂർ നിസാമുദ്ദീൻ, പഴകുളം നാസർ, ജലാലുദ്ദീൻ മൗലവി കായംകുളം, വൈ.എം. ഹനീഫ മൗലവി, പോരുവഴി ജലീൽ, റഷീദലി അടൂർ, ഇടമൺ സലീം, അഡ്വ. സുൽഫിക്കർ സലാം, എ.ആർ. ഹാഷിം, തലവരമ്പ് സലീം, എസ്.​ നാസറുദ്ദീൻ, വേങ്ങോട് നാസിമുദ്ദീൻ മന്നാനി, എ.എം.ആർ. നസീർ, തലച്ചിറ ഷാജഹാൻ ബാഖവി, കൊട്ടിയം എ.ജെ. സ്വാദിഖ് മൗലവി, ജെ. സുബൈർ, മേക്കോൺ അബ്ദുൽ അസീസ്​, എ.എം. യൂസുഫുൽ ഹാദി, കോട്ടൂർ നൗഷാദ്, എം.എം. ജലീൽ പുനലൂർ, കെ.ബി. ഷഹാൽ, എ.എ. വാഹിദ്, എം.എ. മജീദ് കുന്നിക്കോട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.