വൈദ്യുതി ചാർജ് വർധന നീതീകരിക്കാനാവാത്തത് -ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ്

മട്ടാഞ്ചേരി: വൈദ്യുതി ചാർജ് വർധന ചെറുകിട വൻകിട വ്യവസായങ്ങൾ വലിയ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ്​ ഇൻഡസ്ട്രി പ്രസിഡന്‍റ്​ വികാസ് അഗർവാൾ. കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ വൈദ്യുതി ചാർജ് വർധന ഷോക്കാണ്. ഒരു കാരണവശാലും നീതീകരിക്കാനാവാത്തതാണ്‌ വർധന. ഒന്നോ രണ്ടോ കൊല്ലത്തേക്കെങ്കിലും വൈദ്യുതി ചാർജ് വർധന മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.