റോഡ് ടാർ ചെയ്യാത്തതിൽ പ്രതിഷേധവുമായി യു.ഡി.എഫ്

കാക്കനാട്: മെട്രോ വികസനവുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങളിൽ തകർന്ന റോഡ് ടാർ ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിഷേധിച്ചു. എത്രയും വേഗം ടാറിങ്​ പൂർത്തിയാക്കിയില്ലെങ്കിൽ മെട്രോ നിർമാണം തടസ്സപ്പെടുത്തുമെന്ന ഭീഷണി ഉയർന്നതോടെ അടുത്ത ദിവസം തന്നെ ടാറിങ്​ ആരംഭിക്കുമെന്ന് അധികൃതർ ഉറപ്പു നൽകി. യു.ഡി.എഫ്​ പ്രാദേശിക നേതാക്കളും പ്രവർത്തകരും ചേർന്നാണ് സമരം നടത്തിയത് സീപോർട്ട് -എയർപോർട്ട് റോഡിൽ ചുറ്റത്തുകരക്ക് സമീപമാണ് പ്രവർത്തകരും നേതാക്കളും പ്രതിഷേധവുമായി എത്തിയത്. കാക്കനാടിന് സമീപം പ്രത്യേക സാമ്പത്തിക മേഖല മുതൽ ഇരുമ്പനം പാലം വരെ മെട്രോ വികസനവുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതിനായി സീപോർട്ട് -എയർപോർട്ട് റോഡിലൂടെ പലപ്പോഴും ഭാരവാഹനങ്ങൾ കൊണ്ടുപോകുന്നതിനാൽ പലയിടത്തും റോഡ് തകർന്ന സ്ഥിതിയാണ്​. അടുത്ത ദിവസം തന്നെ ടാറിങ് പൂർത്തിയാക്കുമെന്ന് മെട്രോ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.