എ.ഐ.വൈ.എഫ് സമരസായാഹ്നം

കളമശ്ശേരി: വിരമിച്ചവരെ പുനർനിയമനം നടത്തുന്നതിലൂടെ ഫാക്ട് മാനേജ്മെന്റ് യുവജന വഞ്ചനയാണ് നടത്തുന്നതെന്ന് സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം ടി.സി. സഞ്ജിത്ത്. വിരമിക്കലിന് ശേഷവും തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ പുനർനിയമനം നടത്തുന്നതിനെതിരെ എ.ഐ.വൈ.എഫ് ഏലൂർ കമ്പനിപ്പടിയിൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരസായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ്‌ പി.എം. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.ആർ. റനീഷ്, വി.എ. ഷെബീർ, കെ.എ. അൻഷാദ്, സിജി ബാബു, ടി.എം. ഷെനിൻ, എം.എ. ജയിംസ്, അജിത് കുമാർ, ടി.എം. ഷെബിൻ, നിയാസ് സലിം, പി.എസ്. ശ്രീജിത്ത്, അബ്ദുൽ സലിം തുടങ്ങിയവർ സംസാരിച്ചു. (ഫോട്ടോ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.