റോഡുകളുടെ നവീകരണം; എസ്റ്റിമേറ്റ് തയാറാക്കാൻ അനുമതി

പറവൂര്‍: നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ അഞ്ച് പ്രധാന റോഡുകളുടെ നവീകരണത്തിന് വിശദമായ എസ്റ്റിമേറ്റ് തയാറാക്കാന്‍ ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പില്‍നിന്ന്​ അനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. ഏഴിക്കര ഗ്രാമപഞ്ചായത്ത് വാര്‍‍ഡ് എട്ട് സെന്‍റ് മേരീസ് റോഡ്, വരാപ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 13 ശ്രീവരാഹക്ഷേത്രം റോഡ്, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 16 പട്ടണം മാച്ചാംതുരുത്ത് റോഡ് (ലിങ്ക് റോഡ് കാസിം), ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് നമ്പര്‍ 17ലെ ഗോതുരുത്ത് പോസ്റ്റ്​ ഓഫിസ് റോഡ്, വാര്‍ഡ് നമ്പര്‍ 14 ൽ പുല്ലാര്‍പ്പിള്ളി റോഡ് എന്നീ റോഡുകള്‍ക്കാണ് ഹാര്‍ബര്‍ എൻജിനീയറിങ്​ വകുപ്പില്‍നിന്ന്​ അനുമതി ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.