അങ്കമാലി: ജില്ല പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം കറുകുറ്റിയിൽ ആരംഭിച്ച അപ്പാരൽ പാർക്ക് പ്രവർത്തനം തുടങ്ങി. സ്വയംതൊഴിൽ മേഖലയിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ജില്ല വ്യവസായ കേന്ദ്രം വഴിയാണ് ജില്ല പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈനി ജോർജ് സന്ദേശം നൽകി. ജില്ല വ്യവസായ കേന്ദ്രം മാനേജർ എസ്. ഷീബ പദ്ധതി വിശദീകരിച്ചു. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്‍റ് ലതിക ശശികുമാർ ആദ്യവിൽപന നിർവഹിച്ചു. EA ANKA 4 PARK കറുകുറ്റിയിൽ ജില്ല പഞ്ചായത്ത് ആരംഭിച്ച അപ്പാരൽ പാർക്ക് റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.