ഫോർട്ട്കൊച്ചി: സാധാരണക്കാരായ ജനങ്ങൾ ഏറെ വസിക്കുന്ന ഫോർട്ട്കൊച്ചി തുരുത്തിയിലെ ഹോമിയോ ഡിസ്പെൻസറിയിൽ ഡോക്ടർ ഇല്ലാതായിട്ട് ആറ് മാസം പിന്നിടുന്നു. ഇവിടെ സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടർ വിരമിച്ചതിന് ശേഷം പകരം ആളെ നിയമിക്കാൻ അധികൃതർ തയാറാകാത്തത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. പകരം സംവിധാനമെന്ന നിലയിൽ ആഴ്ചയിൽ ഒരു ദിവസം ഇവിടെ ഡോക്ടർ വരുമെങ്കിലും കൃത്യമായി എത്താറില്ലെന്നാണ് രോഗികളുടെ പരാതി. ഹോമിയോ മരുന്നിനെ ആശ്രയിക്കുന്ന നിരവധി പേരാണ് ഈ മേഖലയിലുള്ളത്. ഒരു ഡോക്ടർക്ക് പുറമേ രണ്ട് ആരോഗ്യ പ്രവർത്തകരുമാണ് ഇവിടെ ഉണ്ടായിരുന്നത്. ആഴ്ചയിൽ വരുന്ന ഡോക്ടറെ കാണാൻ എത്തുന്ന രോഗികൾ പലപ്പോഴും നിരാശരായി മടങ്ങുന്ന സാഹചര്യമാണ്. ഡോക്ടറെ നിയമിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മേയർക്ക് പ്രദേശവാസികൾ നിവേദനം നൽകിയെങ്കിലും നടപടിയായില്ലെന്ന് സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എ. അംസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.