റേഷന്‍ വ്യാപാരികള്‍ക്ക് കമീഷന്‍ നല്‍കണം

വൈപ്പിന്‍: കോവിഡ്കാലത്ത് റേഷന്‍കടകള്‍ വഴി സര്‍ക്കാര്‍ വിതരണം ചെയ്ത കിറ്റുകളുടെ വിതരണക്കൂലി കമീഷന്‍ തുക ഒരുവര്‍ഷം കഴിഞ്ഞിട്ടും റേഷന്‍കടക്കാര്‍ക്ക് ലഭിച്ചില്ലെന്ന് പരാതി. 14 മാസം കിറ്റ്‌ വിതരണം നടത്തിയതില്‍ മൂന്നുമാസത്തെ തുക മാത്രമാണ് നല്‍കിയത്. ബാക്കി 11മാസത്തെ വിതരണക്കൂലിയാണ് നല്‍കാനുള്ളത്. കേവിഡ്കാലത്ത് റേഷന്‍കടയുടമകള്‍ക്കും സെയിസ്മാന്‍മാര്‍ക്കും സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചെങ്കിലും കോവിഡ് ബാധിച്ച് മരിച്ച ആര്‍ക്കും ഗുണം ലഭിച്ചില്ല. കമീഷന്‍ തുകക്ക് വേണ്ടി റേഷന്‍വ്യാപാരികള്‍ കോടതിയെ സമീപിച്ചപ്പോള്‍ 24 മാസത്തിനുള്ളില്‍ കമീഷന്‍ തുക നല്‍കണമെന്ന് കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍, നാളിതുവരെയായിട്ടും നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സംസ്ഥാനത്ത് 14,000 റേഷന്‍കടകള്‍ വഴി ആകെ 90.5 ലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് നല്‍കിയത്. ഈ ഇനത്തില്‍ ഓരോ റേഷന്‍കടക്കും 55,000 രൂപയാണ് നല്‍കാനുള്ളത്. കമീഷന്‍ തുക എത്രയും വേഗം വിതരണം ചെയ്യണമെന്ന് ഓൾ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ. ഇസഹാക് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.