പെരുമ്പാവൂർ: മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ ബി.ജെ.പിയും കോൺഗ്രസും നടത്തുന്ന കള്ളപ്രചാരണങ്ങൾക്കും അക്രമത്തിനുമെതിരെ സി.പി.എം കുറുപ്പംപടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. ഏരിയ കമ്മിറ്റി അംഗം എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. എം.ജി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. എൻ.പി. അജയകുമാർ, ലോക്കൽ സെക്രട്ടറി കെ.എൻ. ഹരിദാസ്, അരുൺ പ്രശോഭ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.