നടി ആക്രമിക്കപ്പെട്ട കേസ്: കാവ്യാമാധവന്‍റെ അമ്മയെ ചോദ്യം ചെയ്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ അമ്മ ശ്യാമളയെയും ദിലീപിന്റെ സഹോദരിയും കേസിലെ മൂന്നാം പ്രതി ടി.എൻ. സുരാജിന്റെ ഭാര്യയുമായ സബിതയെയും തുടരന്വേഷണ സംഘം ചോദ്യം ചെയ്തു. ആലുവയിലെ ദിലീപിന്റെ വീട്ടിൽ വെച്ചായിരുന്നു രണ്ട്​ മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ​. ​ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇരുവരെയും ചോദ്യം ചെയ്തത്. സംവിധായകൻ ബാലചന്ദ്രകുമാറിന് സ്ഥിരമായി വിളിയെത്തിയിരുന്ന നമ്പർ ശ്യാമള മാധവന്റെ പേരിലാണെന്ന് വ്യക്തമായിരുന്നു. കാവ്യയാണ്​ ഈ സിം ഉപയോഗിച്ചിരുന്നതെന്നാണ്​ ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. എന്നാൽ, ഈ സിം ഉപയോഗിച്ചിട്ടില്ലെന്നാണ് കാവ്യയുടെ മൊഴി. ദിലീപുമായുള്ള വിവാഹത്തിന് മുമ്പ് ഈ നമ്പർ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നത് എന്നാണ്​ അന്വേഷണസംഘത്തിന്​ കിട്ടിയ വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.