സോളാർ കേസ്​: പി.സി. ജോർജിന്റെ മൊഴിയെടുത്തു

കൊച്ചി: സോളാർ കേസിൽ സി.ബി.ഐ മുൻ പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജിന്റെ മൊഴിയെടുത്തു. എറണാകുളത്ത് നടന്ന മൊഴിയെടുപ്പ് ഒരുമണിക്കൂറോളം നീണ്ടു. പരാതിക്കാരി പീഡന വിവരങ്ങൾ തന്നോട് പറഞ്ഞതായി പി.സി. ജോർജ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തതെന്നാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.