സ്കൂൾ പൂട്ടുന്നതിനെതിരെ പ്രതിഷേധയോഗം

മട്ടാഞ്ചേരി: ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൂൾ അടച്ചുപൂട്ടാനുള്ള മാനേജ്മെന്‍റ്​ നീക്കത്തിനെതിരെ പി.ടി.എയും പൂർവ വിദ്യാർഥികളും പ്രതിഷേധയോഗം നടത്തി. മാനേജ്മൻെറ് നടപടിയെ നിയമപരമായി നേരിടാനും സ്കൂൾ നിലനിർത്തുന്നതിന് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പി.ടി.എ പ്രസിഡൻറ് കെ.ബി. അഷ്​റഫ് അധ്യക്ഷത വഹിച്ചു. എം.കെ. സൈയ്തലവി, കെ.ബി. സലാം, എം.എം. സലീം, കെ.ബി. ജബ്ബാർ, എം.എം. അയ്യൂബ്, കോയമണി, റഫീഖ് ഉസ്മാൻ സേട്ട്, എം.എൻ. ഷീജ, നാദിയ എന്നിവർ സംസാരിച്ചു. അബ്ദുൽ ഗനി സ്വലാഹി സ്വാഗതവും പ്രധാനാധ്യാപിക ജോളി ഭാസ്കർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.