ഉദയംപേരൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിന് ഇരട്ടി തിളക്കം

രാജനഗരിയില്‍ എല്ലാ സ്‌കൂളുകള്‍ക്കും നൂറുശതമാനം വിജയം തൃപ്പൂണിത്തുറ: ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി സ്‌കൂളിന് തകര്‍പ്പന്‍ വിജയം. ആകെ പരീക്ഷ എഴുതിയ 584ല്‍ 104 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. 3350 കുട്ടികളാണുള്ളത്. വര്‍ഷങ്ങളായി ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നതും ഈ സ്‌കൂളിലാണ്. ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷ എഴുതിച്ച് ജയിപ്പിച്ച സ്‌കൂളും ഇതുതന്നെ. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് 251 ഫുള്‍ എ പ്ലസുകളും പ്ലസ് ടുവിന് 150 ഫുള്‍ എ പ്ലസുകളും നേടാന്‍ കഴിഞ്ഞു. ഏറ്റവും നല്ല പൊതുവിദ്യാലയത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ 12 ലക്ഷം രൂപയുടെ ഹരിത വിദ്യാലയം പുരസ്‌കാരം 2018 ല്‍ സ്‌കൂളിന് ലഭിച്ചിരുന്നു. ഏറ്റവും മികച്ച രണ്ടാമത്തെ പി.ടി.എക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍ ഇ. ജി ബാബു, എച്ച്.എം. നടാഷ എം.പി, പി.ടി.എ പ്രസിഡന്റ് ആര്‍.ശ്രീജിത്ത്, ശാഖാ പ്രസിഡന്റ് എല്‍.സന്തോഷ്, സെക്രട്ടറി ഡി.ജിനുരാജ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക്​ നേതൃത്വം കൊടുക്കുന്നത്. അതേസമയം തൃപ്പൂണിത്തുറയില്‍ എല്ലാ സ്‌കൂളുകള്‍ക്കും 100 ശതമാനം വിജയം കരസ്ഥമാക്കാനായി. ഗവ.ഗേള്‍സ് എച്ച്.എസ് (90/90), ഗവ.ബോയ്‌സ് സ്‌കൂള്‍ (54/54), സംസ്‌കൃത സ്‌കൂള്‍ (9/9), ഹില്‍പാലസ് സ്‌കൂള്‍ (6/6) എന്നിവയാണ്​ നൂറുശതമാനം വിജയം കൈവരിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.