വയോജന സംരക്ഷണം സമൂഹത്തിന്‍റെ ഉത്തരവാദിത്തം- ബെന്നി ബഹനാൻ എം.പി

കൊച്ചി: വയോജനങ്ങളുടെ സംരക്ഷണം സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണെന്നും അവർ രാജ്യത്തിന്‍റെ സമ്പത്താണെന്നും ബെന്നി ബഹനാൻ എം.പി. വാർധക്യത്തിലെ ഒറ്റപ്പെടൽ മാറ്റാൻ സമൂഹം അവരെ ചേർത്ത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല സാമൂഹികനീതി വകുപ്പ് സംഘടിപ്പിച്ച മുതിർന്ന പൗരന്മാർക്കെതിരെയുള്ള അധിക്ഷേപ നിരോധന ബോധവത്കരണ ദിനാചരണം കലക്ടറേറ്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിനാചരണ ഭാഗമായി ജില്ല ഭരണകൂടവും മെയിന്റനൻസ് ട്രൈബ്യൂണലുകളുടെ വയോജന കൗൺസലിങ്ങും ക്ഷേമ സ്ഥാപനങ്ങൾ, സ്കൂൾ കോളജ് വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ ജില്ലയിലാകെ വാഹന പ്രചാരണ ജാഥ, ബോധവത്കരണ പരിപാടികൾ, തെരുവുനാടകം, ഫ്ലാഷ് മോബ്, മൈം, വാക്കത്തൺ, വയോജന പീഡന വിരുദ്ധദിന പ്രതിജ്ഞ തുടങ്ങിയവ സംഘടിപ്പിച്ചു. കലക്ടറേറ്റ് പ്ലാനിങ് ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. എം.പി ഫണ്ടിൽനിന്നുള്ള മുച്ചക്ര വാഹന വിതരണം ബെന്നി ബഹനാൻ നിർവഹിച്ചു. കലക്ടർ ജാഫർ മാലിക് വയോജനങ്ങൾക്കുള്ള ഗ്ലൂക്കോ മീറ്റർ വിതരണം ചെയ്തു. അഡീഷനൽ ജില്ല മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, ഫോർട്ട്കൊച്ചി സബ്കലക്ടർ പി. വിഷ്ണുരാജ്, ജില്ല സാമൂഹികനീതി ഓഫിസർ കെ.കെ. ഉഷ, ജില്ല വയോജന കൗൺസിൽ അംഗം വേലായുധൻ നായർ, ബോധി ഡിമെൻഷ്യ പ്രോജക്ട് കോഓഡിനേറ്റർ പ്രസാദ് ഗോപാൽ, കേരള സാമൂഹിക സുരക്ഷ മിഷൻ ജില്ല കോഓഡിനേറ്റർ എബി എബ്രഹാം, സീനിയർ സൂപ്രണ്ട് എം.വി. സ്മിത എന്നിവർ പങ്കെടുത്തു. ec fiash mobe മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്​കരണ ഭാഗമായി നടന്ന ഫ്ലാഷ്​മോബിൽ വയോധികൻ വിദ്യാർഥികളോടൊപ്പം നൃത്തം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.