പബ്ലിക് ഹിയറിങ്

കൊച്ചി: പിഴല കണക്ടിവിറ്റി പാലം, റോഡ് നിർമാണത്തിനായി കണയന്നൂർ താലൂക്കിലെ കടമക്കുടി വില്ലേജിൽ ഉൾപ്പെടുന്ന 20ലേറെ ഭൂവുടമകളെയും മറ്റ് അവകാശിക​ളെയും പങ്കെടുപ്പിച്ച് സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ പഠന ഭാഗമായി നടത്തി. കടമക്കുകുടി ഗ്രാമപഞ്ചായത്ത്​ പ്രസിഡന്റ് മേരി വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ഗോശ്രീ ഐലൻഡ് ഡെവലപ്മെന്റ് അതോറിറ്റി പ്രതിനിധി തോമസ്, ഡെപ്യൂട്ടി തഹസിൽദാർ എൻ. ലേഖ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻ രാജ് തുടങ്ങിയവർ പങ്കെടുത്തു. സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ പഠന യൂനിറ്റ് ചെയർപേഴ്സൻ മീന കുരുവിള മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.എ-കോഓഡിനേറ്റർ സി.പി. ബിജു സ്വാഗതവും കോഓഡിനേറ്റർ രഞ്ജിത് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.