വാഹനാപകടങ്ങളിൽ ഒമ്പതു പേർക്ക് പരിക്ക്

ആലുവ: വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ ഒമ്പതുപേർക്ക് പരിക്കേറ്റു. തോട്ടക്കാട്ടുകരയിൽ കാറും ബൈക്കും കൂട്ടിമുട്ടി ബൈക്ക് യാത്രികനായ മേക്കാട് ജനസേവ ശിശുഭവനിൽ അഖിൽ (24), ഇടപ്പള്ളിയിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിമുട്ടി തായിക്കാട്ടുകര കുണ്ടാല വീട്ടിൽ ഫ്രാൻസിസിന്‍റെ മകൻ ജോർജ് (56) എന്നിവർക്ക് പരിക്കേറ്റു. യു.സി കോളജിന് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിമുട്ടി യു.സി കോളജ് വടക്കേപറമ്പിൽ കുഞ്ഞുമുഹമ്മദിന്‍റെ മകൻ നൂറുദ്ദീനും (60) പരിക്കേറ്റു. ഇവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടിഞ്ഞാറെ കടുങ്ങല്ലൂരിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് കിഴക്കെ കടുങ്ങല്ലൂർ വടക്കേ പ്ലാവടയിൽ ആദർശ് (23), മാളികംപീടികയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് വെളിയത്തുനാട് തറയിൽ അൽത്താഫ് (21), കളമശ്ശേരിയിൽ ബൈക്കിടിച്ച് ചിറ്റൂർ കുളങ്ങരയിൽ ഡനീറ്റ (23), കാരോത്തുകുഴി ജങ്ഷനിൽ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് യു.സി കോളജ് താപ്പാട്ട് അജയ്കുമാർ (27), പെരുമ്പാവൂരിൽ കാറിടിച്ച് കുട്ടമശ്ശേരി പേരേപ്പറമ്പിൽ സഫീറ (45), സ്വകാര്യ ബസ്​സ്റ്റാൻഡിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് എരുമത്തല പാപ്പാളി രഞ്ജു ഫ്രാൻസിസ് (41) എന്നിവർക്കും പരിക്കേറ്റു. ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.