ബൈക്കുകൾ കൂട്ടിയിടിച്ച്​ പരിക്കേറ്റയാൾ മരിച്ചു

പെരുവ: ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന പെരുമ്പടവം ചീപ്പുംപടിയിൽ മുപ്പനത്ത് ഓസേഫ് എം.പി (ജോസ് -59) മരിച്ചു. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം നാലിന് വൈകീട്ട്​ പെരുവ മലങ്കര പള്ളിക്ക് സമീപമായിരുന്നു അപകടം. പെരുവയിൽനിന്ന്​ വീട്ടിലേക്ക് പോകുകയായിരുന്ന ജോസ് സഞ്ചരിച്ച ബൈക്കും വൈക്കം ഭാഗത്തേക്ക് പോകുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കും ആണ്​ കൂട്ടിയിടിച്ചത്​. സംസ്കാരം വ്യാഴാഴ്ച വൈകീട്ട്​ മൂന്നിന്​ ഇലഞ്ഞി കാതോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: കിഴകൊമ്പ് പനച്ചേപ്പറമ്പിൽ സാലി. മക്കൾ: പ്രിൻസ്, പിങ്കി. മരുമകൾ: രഞ്ജിത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.