വർക്കിങ് ഗ്രൂപ്പുകളുടെ യോഗം സംഘടിപ്പിച്ചു

പറവൂർ: നഗരസഭയുടെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പദ്ധതികൾ രൂപവത്കരണവുമായി ബന്ധപ്പെട്ട് ചേർന്ന വർക്കിങ് ഗ്രൂപ്പുകളുടെ യോഗം നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ ബീന ശശിധരൻ, സജി നമ്പിയത്ത്, അനു വട്ടത്തറ, കെ.ജെ. ഷൈൻ, മുൻ ചെയർമാൻ ഡി. രാജ്‌കുമാർ, കൗൺസിലർമാരായ അബ്ദുൽ സലാം, ജി. ഗിരീഷ്, ഗീത ബാബു, ഇ.ജി. ശശി, എം.കെ. ബാനർജി സെക്രട്ടറി ടി.എൻ. സിനി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എസ്‌. രാജൻ എന്നിവർ സംസാരിച്ചു. പടം EA PVR working 7 പറവൂർ നഗരസഭയുടെ വർക്കിങ് ഗ്രൂപ്പുകളുടെ യോഗം നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.