വയോജന ചൂഷണ ബോധവത്കരണ ദിനാചരണം 

വൈപ്പിൻ: സാമൂഹിക സുരക്ഷ മിഷന്റെയും കുഴുപ്പിള്ളി സർവിസ് സഹകരണ ബാങ്കിന്റെയും പങ്കാളിത്തത്തോടെ സംഘടിപ്പിച്ച വയോജന ചൂഷണ ബോധവത്കരണ ദിനാചരണത്തിൽ അഞ്ഞൂറിൽപരം പേർ പങ്കെടുത്തു. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റുഡന്റ് ​പൊലീസ് കാഡറ്റുകൾ വയോജനങ്ങൾക്ക് വന്ദനമർപ്പിച്ചു. കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ അധ്യക്ഷത വഹിച്ചു. ഫിഷറീസ് കോളജ് മുൻ ഡീൻ ഡോ. കെ.എസ്. പുരുഷൻ മുഖ്യാതിഥിയായി. ബാങ്ക് പ്രസിഡന്റ് ഇ.എം. സുനിൽകുമാർ ആമുഖപ്രഭാഷണം നടത്തി. സാമൂഹിക സുരക്ഷ മിഷൻ കോഓഡിനേറ്റർ ആർ. ദിവ്യ, സർവശിക്ഷ കേരള ഡി.പി.ഒ മഞ്ജു, അശ്വതി പി. നായർ, ബി.വി. പുഷ്കരൻ, കെ.എസ്.എസ്.പി.യു ഏരിയ സെക്രട്ടറി അമ്മിണി, സഹോദരൻ അയ്യപ്പൻ സ്മാരക സമിതി സെക്രട്ടറി ഒ.കെ. കൃഷ്ണകുമാർ, ഫ്രാഗ് പ്രസിഡന്റ് അഡ്വ. വി.പി. സാബു, ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ഇ.എൻ. ദിവാകരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.