പള്ളിക്കര: കെ.പി.സി.സിയുടെ ഓഫിസ് തല്ലി തകർത്ത സി.പി.എം, ഡി.വൈ.എഫ്.ഐ കിരാത തേർവാഴ്ച അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാനം ചെയ്ത കരിദിന ഭാഗമായി കോൺഗ്രസ് കുന്നത്തുനാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടത്തി. മോറക്കാലയിൽനിന്നും ആരംഭിച്ച പള്ളിക്കര വീഗാലാന്റിന് സമീപം സമാപിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം ഡി.സി.സി സെക്രട്ടറി വർഗീസ് ജോർജ് പള്ളിക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.എ. വർഗീസ് അധ്യക്ഷത വഹിച്ചു. പി.പി. അബൂബക്കർ, എം.കെ. വർഗീസ്, ടി.ജി. പങ്കജാക്ഷൻ, കെ.കെ. രമേശൻ, രാജു ജോസഫ്, കെ.കെ. കുമാരൻ, എം.പി. മുഫസൽ, എം. ഇ. പരീകുഞ്ഞ്, കെ.കെ. ഷാജി, ബൈജു പോൾ, കെ.സി. ജയൻ, പി.കെ. മുഹമ്മദ്, പി.വി. സുകുമാരൻ, അലക്സ് ഇട്ടൂപ്പ്, അബ്ദുൽ ഖാദർ, പി.ഐ. അൻവർ, അനു അച്ചു, മായാവിജയൻ എന്നിവർ സംസാരിച്ചു. കെ.പി.സി.സി ഓഫിസ് തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കുന്നത്തുനാട് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധം (em palli 3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.