യുവാവ് തോട്ടിൽ മുങ്ങി മരിച്ചു

അമ്പലപ്പുഴ: പുറക്കാട് പഴയങ്ങാടിക്ക് കിഴക്ക് അപ്പാത്തിക്കരി പാടശേഖരത്തിന്​ സമീപത്തെ തോട്ടിൽ സുഹൃത്തുമൊത്ത് കുളിക്കാനിറങ്ങിയ പെയി​ന്‍റിങ്​ തൊഴിലാളിയായ യുവാവ്​ മുങ്ങി മരിച്ചു. പുറക്കാട് പഴയങ്ങാടി ഇത്താപറമ്പിൽ ഭാസിയുടെ മകൻ അഖിലാണ്​ (30) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 2.30ന്​ ആയിരുന്നു സംഭവം. സുഹൃത്ത് ഉണ്ണിക്കൊപ്പം കുളിക്കാനിറങ്ങിയ അഖിൽ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി അഖിലിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ലക്ഷ്മി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.