കൊച്ചി: രാഷ്ട്രീയ പ്രതിഷേധങ്ങൾക്കിടെ പയ്യന്നൂരിൽ മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്തതിൽ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റി പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തി. രാഷ്ട്രപിതാവിന്റെ പ്രതിമയെപ്പോലും ആക്രമിക്കുകയും പ്രതിമയുടെ തലവെട്ടുകയും ചെയ്ത നടപടി അംഗീകരിക്കാനാവില്ല. അക്രമം കാണിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാവണമെന്നും ഗാന്ധിദർശൻ വേദി ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ഡോ. നെടുമ്പന അനിൽ, ഡോ. അജിതൻ മേനോത്ത്, എം.എസ്. ഗണേശ്, ശങ്കർ കുമ്പളത്ത്, ഡോ. പി.വി. പുഷ്പജ, ബിനു എസ്. ചെക്കാലയിൽ, മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ, ബേപ്പൂർ രാധാകൃഷ്ണൻ, സുരേഷ് ബാബു എളയാവൂർ, പി. മോഹനകുമാരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.