സ്വാശ്രയ മേഖലയിലെ ഡെന്‍റൽ വിദ്യാർഥികളുടെ സ്​റ്റൈപൻഡ്​​ അട്ടിമറിക്കുന്നു​

കൊച്ചി: സ്വാശ്രയ ഡെന്‍റൽ വിദ്യാർഥികളുടെ ഇന്‍റേൺഷിപ്​ സ്​റ്റൈപൻഡ്​​ അട്ടിമറിക്കുന്നുവെന്ന പരാതിയുമായി​ വിദ്യാർഥികൾ. സർക്കാർ കോളജുകളിൽ 26,000 രൂപ​ സ്​റ്റൈപന്‍ഡ്​​ അനുവദിക്കുമ്പോൾ അതേ സാഹചര്യത്തിൽ സ്വാശ്രയ മേഖലയിൽ ജോലി ചെയ്യുന്ന ഹൗസ് ​സർജൻമാർക്ക്​ പ്രതിമാസം 1000 മുതൽ 4500 രൂപ വരെയാണ്​ സ്​റ്റൈപന്‍ഡ്​​ നൽകുന്നതെന്ന്​ ഡെന്‍റൽ സ്റ്റുഡന്‍റ്​സ്​ അസോസിയേഷന്‍റെ ​നേതൃത്വത്തിൽ വിദ്യാർഥികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഡെന്‍റൽ മേഖലയിലുള്ള 25 കോളജിൽ 19 എണ്ണവും സ്വാശ്രയമേഖലയിലാണ്​. സർക്കാർ കോളജിൽ നൽകുന്ന സ്​റ്റൈപൻഡ്​ തന്നെ സ്വാശ്രയ കോളജുകളിലും നൽകണമെന്നാണ്​ ഡി.സി.ഐയും കേരള ആരോഗ്യസർവകലാശാലയും നിർദേശിച്ചിരിക്കുന്നത്​. എന്നാൽ, ഇത്​ നടപ്പാക്കാൻ അധികൃതർ തയാറായിട്ടില്ലെന്ന്​ വിദ്യാർഥികൾ പറഞ്ഞു. നിരവധി തവണ പരാതി പറഞ്ഞിട്ടും മാനേജ്​മെന്‍റുകൾ അനുകൂല നടപടി സ്വീകരിച്ചിട്ടില്ല. സർക്കാർ കോളജിലെ പി.ജി ആൻഡ്​​ യു.ജി ഇന്‍റേൺസിന്​ നൽകുന്ന സ്​റ്റൈപന്‍ഡിന്​ തുല്യമായിത്തന്നെ ആരോഗ്യ സർവകലാശാലക്ക്​​ കീഴിലെ സ്വകാര്യ കോളജുകളിലും നൽകണമെന്ന്​ സർക്കുലർ ഇറക്കിയിട്ടുണ്ടെന്ന്​ ആരോഗ്യമന്ത്രി 2021ഒക്​ടോബർ നാലിന്​ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവും ഡെന്‍റൽ കൗൺസിൽ ഓഫ്​ ഇന്ത്യയുടെയും ഉത്തരവ്​ അട്ടിമറിക്കുന്ന നിലപാടാണ്​ സ്വകാര്യ ഡെന്‍റൽ കോളജ്​ മാനേജ്​മെന്‍റുകൾ സ്വീകരിക്കുന്നതെന്ന്​ വിദ്യാർഥികൾ പറയുന്നു​. ആറ്​ മണിക്കൂർ വരെ ​ജോലി ചെയ്തിട്ടും അർഹമായ സ്​റ്റൈപന്‍ഡ്​​ നിഷേധിക്കുന്നതിനെതിരെ വിദ്യാർഥികൾ ​ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്​. വാർത്തസമ്മേളനത്തിൽ ഡി.എസ്​.എ ഭാരവാഹികളായ എലിസബത്ത്​ എം.ജെ, ശ്രാവൺ വിദ്യാർഥി പ്രതിനിധികളായ ഫസീഹ്​, മുഹമ്മദ്​ റാഹിസ്​,​ ശ്രീഹരി തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.