ബൈക്ക് ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു

അമ്പലപ്പുഴ: ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന പുറക്കാട് കരൂർ ചായക്കാരുപറമ്പിൽ തങ്കപ്പൻ (68) മരിച്ചു. കഴിഞ്ഞമാസം 29ന് ദേശീയപാതയോരത്ത് കരൂർ ജങ്ഷനിലായിരുന്നു അപകടം. വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലിരുന്ന തങ്കപ്പനെ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ 7.30ഓടെ മരിച്ചു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്. ഭാര്യ: രമണി. മക്കൾ: രഞ്ജു, രഞ്ജിനി, രജനി. മരുമക്കൾ: സൗമ്യ, ബിനുരാജ്, പ്രസാദ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.