ഹർത്താൽ ഉപേക്ഷിച്ചു

കോതമംഗലം: ബഫർസോണുമായി ബന്ധപ്പെട്ട് കുട്ടമ്പുഴയിൽ ഹർത്താൽ നടത്തേണ്ടതില്ലെന്ന്​ കോൺഗ്രസ് മണ്ഡലം കമ്മിറ്റി. ഇടുക്കി ജില്ലയിൽ വ്യാഴാഴ്ച യു.ഡി.എഫ് ഹർത്താൽ ആഹ്വാനം ചെയ്തിരുന്നു. അതോടൊപ്പം കുട്ടമ്പുഴയിലും ഹർത്താൽ തീരുമാനിച്ചിരുന്നു. ബഫർസോൺ പൂർണമായി കുട്ടമ്പുഴ പഞ്ചായത്തിനെ ബാധിക്കുമെങ്കിലും ഇതേ ആവശ്യമുന്നയിച്ച് മൂന്ന്​ മാസം മുമ്പ്​ കോൺഗ്രസ് ഹർത്താൽ നടത്തിയിരുന്നു. അടിക്കടി ഹർത്താൽ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടതില്ലെന്ന്​ കോൺഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിക്കുകയായിക്കുന്നു. ബേബി മൂലയിൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.