ഫോർട്ട്കൊച്ചി: എഡ്വേർഡ് മെമ്മോറിയൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളോടൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ കെ.ജെ. മാക്സി എം.എൽ.എ എത്തി. അപ്രതീക്ഷിതമായാണ് എം.എൽ.എ ഉച്ചഭക്ഷണ സമയത്ത് സ്കൂളിലെത്തിയത്. സ്കൂളിലെ പാചകപ്പുര സന്ദർശിച്ച ശേഷം എം.എൽ.എ കുട്ടികളോടൊപ്പം വരി നിന്നാണ് ഭക്ഷണം വാങ്ങിച്ചത്. തുടർന്ന് വിദ്യാർഥികളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സർക്കാർ നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് എം.എൽ.എ സ്കൂളിലെത്തിയത്. കൗൺസിലർ ബെന്നി ഫെർണാണ്ടസും എം.എൽ.എയോടൊപ്പമുണ്ടായി. ചിത്രം: ഫോർട്ട്കൊച്ചി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികളോടൊപ്പം കെ.ജെ. മാക്സി എം.എൽ.എ ഉച്ചഭക്ഷണം കഴിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.