മട്ടാഞ്ചേരി: കോൺഗ്രസ് കൊച്ചി നോർത്ത് ബ്ലോക്കിൽപെടുന്ന വിവിധ മണ്ഡലങ്ങളിൽ കരിദിനമാചരിച്ചു. ഫോർട്ട്കൊച്ചി നോർത്ത് മണ്ഡലത്തിൽ ജില്ല സെക്രട്ടറി കെ.എം. റഹിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് പി.ഡി. വിൻസന്‍റ് അധ്യക്ഷത വഹിച്ചു. ചുള്ളിക്കൽ മണ്ഡലത്തിൽ മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് ഷൈല തദ്ദേവുസ് ഉദ്ഘാടനം ചെയ്തു. എം.ജി. ആന്‍റണി അധ്യക്ഷത വഹിച്ചു. ഫോർട്ട്കൊച്ചി നോർത്തിൽ എ.എം. അയൂബ് ഉദ്ഘാടനം ചെയ്തു. പി.ബി. ശംഷു അധ്യക്ഷത വഹിച്ചു. ഈരവേലി മണ്ഡലത്തിൽ മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. കെ.എ. മനാഫ് അധ്യക്ഷത വഹിച്ചു. പുതിയ റോഡ് മണ്ഡലത്തിൽ പി.എ. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ചെറളാഴി മണ്ഡലത്തിൽ ആർ. രാധാകൃഷ്ണൻ ഉദ്ഘാടനവും മധു എം. നായർ അധ്യക്ഷതയും വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.