പറവൂർ: പാല്യത്തുരുത്ത് പ്രദേശത്തെ കുടിവെള്ളക്ഷാമം പൂര്‍ണമായി പരിഹരിക്കുന്നതിന് പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. നിലവിലെ പൈപ്പ് ലൈൻ നീട്ടി ഇന്‍റർ കണക്ഷൻ നടത്തുന്ന പദ്ധതിയാണ് പൂര്‍ത്തിയാക്കിയത്. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്‍റ് രശ്മി അനിൽകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ബാബു തമ്പുരാട്ടി, വാർഡ് മെംബർമാരായ വി.എസ്. സന്തോഷ്, മായാദേവി, ടി.കെ. ഷാരി, സിന്ധു മനോജ്, അനിൽ ഏലിയാസ്, കെ.കെ. ഗിരീഷ്, കെ.എം. സ്റ്റീഫൻ, താരാ സുനീഷ്, ഉണ്ണികൃഷ്ണൻ എടക്കോടത്ത് അസിസ്റ്റന്‍റ് എൻജിനീയര്‍ ജെയിന്‍ എന്നിവര്‍ സംസാരിച്ചു. ഓവര്‍സിയര്‍മാരായ ജസ്ന, സുനീഷ്, കരാറുകാരന്‍ സാബു എന്നിവരും പങ്കെടുത്തു. 2021-22 വർഷത്തെ എം.എൽ.എയുടെ പ്രാദേശിക വികസന പദ്ധതിയിൽനിന്ന് 12 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. EA PVR kudivella padathi 1 പാല്യത്തുരുത്തിലെ പുതിയ കുടിവെള്ള പദ്ധതി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.