മട്ടാഞ്ചേരി: 10 ചിത്രകാരന്മാരുടെ 'മട്ടാഞ്ചേരി' എന്ന് നാമകരണം ചെയ്ത ചിത്രപ്രദർശനം ജൂതത്തെരുവിലെ നിർവാണ ആർട്ട് കലക്ടിവിൽ ആരംഭിച്ചു. രാജ്യാന്തര ഫുട്ബാൾ താരം സി.വി. സീന ഉദ്ഘാടനം ചെയ്തു. കോഓഡിനേറ്റർ ശ്രീകാന്ത് നെട്ടൂർ അധ്യക്ഷത വഹിച്ചു. അന്തർദേശീയ ഗുസ്തി റഫറി എം.എം. സലീം, പ്രകാശ് ഡി. ദേവ്, എസ്. കൃഷ്ണകുമാർ, ശ്രീരാം ശ്യാം എന്നിവർ സംസാരിച്ചു. രമ്യ ബ്രിജേഷ് (ഡൽഹി), എം. ജയകൃഷ്ണൻ, പ്രതീക്ഷ സുബിൻ തൃശൂർ, ഗോപികൃഷ്ണൻ ടി.വി, സിനിപോൾ, വിൽസി ജോൺസൺ, ജെയ്സൺ ജോസഫ്, ചന്ദന ടി.കെ. വള്ളിക്കുന്ന്, ലിൻസി മോൾ കെ. മാത്യു, സുബാഷ് ബാലൻ എന്നിവരുടെ സൃഷ്ടികളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെയാണ് പ്രദർശന സമയം. ഈമാസം 20ന് അവസാനിക്കും. ചിത്രം: അന്തർ ദേശീയ ഫുട്ബോൾ താരം സി.വി.സീന ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.