'മദ്യവ്യാപന നയത്തിൽ പ്രതിഷേധം സംഘടിപ്പിക്കും'

കൊച്ചി: നാടെങ്ങും മദ്യശാലകൾ ആരംഭിച്ച് മദ്യവ്യാപനം നടത്താനുള്ള സർക്കാറിന്‍റെ വികലമായ മദ്യനയത്തിൽ ആഗോള ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് പ്രതിഷേധ സദസ്സുകളും റാലികളും സംഘടിപ്പിക്കുമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കലും സംസ്ഥാന വക്താവ് അഡ്വ. ചാർളി പോളും അറിയിച്ചു. വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി സഹകരിച്ചാണ് പ്രതിഷേധ സദസ്സുകൾ നടത്തുക. കേരളത്തിലെ 35 രൂപതകളിലും ആക്ഷൻ സമിതികൾ രൂപവത്കരിച്ച് പ്രതിഷേധ പ്രവർത്തനം ഏകോപിപ്പിക്കും. കെ.സി.ബി.സി മദ്യവിരുദ്ധസമിതിയുടെ 23ാമത് സംസ്ഥാന വാർഷികവും ജനറൽ ബോഡിയും പാലാരിവട്ടം പി.ഒ.സിയിൽ ജൂൺ 14ന് രാവിലെ 10 മുതൽ നടക്കും. സംസ്ഥാന ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തെയോഡോഷ്യസ്​ സമ്മേളനം ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.